ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന പത്തൊമ്പതാമത്തെ ചിത്രം ഒരുങ്ങുന്നു. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തില്‍ നിരഞ്ജന അനൂപ് ആണ് നായിക.
ഹൃദയം എന്ന സിനിമയില്‍ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആദിത്യന്‍ ചന്ദ്രശേഖര്‍ ഇതാരും ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പയ്യന്നൂരില്‍ ആരംഭിച്ചു. നേരത്തെ അമ്പിളി എന്ന വെബ് സീരീസ് ആദിത്യന്‍ ഒരുക്കിയിരുന്നു.
ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സാധാരണക്കാരുടെ കഥ പറയുന്ന സിനിമയില്‍ തന്‍വി റാം, രാജേഷ് ശര്‍മ്മ, അഭിരാം രാധാകൃഷ്ണന്‍ തുടങ്ങിയ താരങ്ങളും ഉണ്ട്.
അര്‍ജുന്‍ നാരായണനൊപ്പം സംവിധായകനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.