മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫ്, നായകന്‍ ഫഹദ് ഫാസില്‍, അണിയറയില്‍ പുത്തന്‍ ചിത്രം ?

കെ ആര്‍ അനൂപ്

വെള്ളി, 8 ജൂലൈ 2022 (17:44 IST)
ബേസില്‍ ജോസഫ് അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയില്‍ ഫഹദ് ഫാസില്‍ നായകനായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.'കുഞ്ഞിരാമായണം', 'ഗോദ', 'മിന്നല്‍ മുരളി' തുടങ്ങി ബേസില്‍ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.ദിലീഷ് പോത്തന്റെ നിര്‍മ്മാണ കമ്പനിയായ ഭാവന സ്റ്റുഡിയോസ് പുതിയ ചിത്രം നിര്‍മ്മിക്കും എന്നാണ് കേള്‍ക്കുന്നത്.
 
 മിന്നല്‍ മുരളിക്ക് തിരക്കഥയൊരുക്കിയ ജസ്റ്റിന്‍ മാത്യൂ, അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ തന്നെയാണ് പുതിയ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.
 
വിക്രം ആണ് ഫഹദിന്റെ ഒടുവില്‍ റിലീസായ ചിത്രം.മാരി സെല്‍വരാജ് ചിത്രം 'മാമന്ന'നാണ് നടന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം.  
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍