സൗബിന്‍ ഷാഹിര്‍ നായകനാവുന്ന പുതിയ ചിത്രം ഇലവീഴാപൂഞ്ചിറ ജൂലൈ 15ന് പ്രദര്‍ശനത്തിലെത്തും. അതായത് റിലീസിന് ഇനി ഏഴു നാളുകള്‍ മാത്രം.വയര്‍ലെസ് സ്റ്റേഷന്റെയും അവിടുത്തെ പോലീസ് ഉദ്യോഗസ്ഥരുടെയും കഥ പറയുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ സൗബിന്‍ പങ്കുവെച്ചു.ജോസഫ്, നായാട്ട് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയായ ഷാഹി കബീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗബിന്‍ പോലീസ് വേഷത്തില്‍ എത്തുന്നു.
സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോലീസ് സ്റ്റോറി ആണ് സിനിമ പറയാന്‍ പോകുന്നത്. ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ റിലീസിന് എത്തുന്ന ചിത്രം കൂടിയാണിത്.