'വിടുതലൈ' എത്തുന്നത് രണ്ട് ഭാഗങ്ങളായി,സാറ്റലൈറ്റ് ഡിജിറ്റല്‍ അവകാശങ്ങള്‍ വന്‍ തുകയ്ക്ക് വിറ്റുപോയി

കെ ആര്‍ അനൂപ്
വെള്ളി, 10 ഫെബ്രുവരി 2023 (16:14 IST)
വെട്രി മാരന്‍ സംവിധാനം ചെയ്ത 'വിടുതലൈ' ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. രണ്ടുവര്‍ഷത്തിലേറെയായി സംവിധായകന്‍ ഈ സിനിമയുടെ പിറകെയാണ്.ചിത്രം രണ്ട് ഭാഗങ്ങളായാണ് നിര്‍മ്മിച്ചിരിക്കുന്നത്, രണ്ട് ഭാഗങ്ങളുടെയും ചിത്രീകരണം പൂര്‍ത്തിയായി.
 
 'വിടുതലൈ'യുടെ രണ്ട് ഭാഗങ്ങളുടെയും സാറ്റലൈറ്റ്, ഡിജിറ്റല്‍ അവകാശങ്ങള്‍ വിറ്റുപോയി. വന്‍ തുകയ്ക്കാണ് ബിസിനസ് നടന്നതെന്നാണ് വിവരം. റിലീസ് പ്രഖ്യാപിച്ചിട്ടില്ല.സൂരി, വിജയ് സേതുപതി, ഗൗതം വാസുദേവ് ??മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'വിടുതലൈ'യുടെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്.  
 
ഇളയരാജ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ധനുഷ് ആലപിച്ച ആദ്യ ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article