സെക്കൻഡ് ഷോ,കൽക്കി എന്നീ സിനിമകളിൽ സഹസംവിധായകനായിരുന്ന വിഷ്ണു അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാൻ്റസിയും ഹാസ്യവുമാണ് ചിത്രത്തിൻ്റെ ജോണർ. അപ്രതീക്ഷിതമായി ഭൂമിയിലെത്തുന്ന ഗന്ധർവനിലൂടെയാണ് ചിത്രം കഥ പറയുന്നത്. ലിറ്റിൽ ബഗ് ഫിലിംസിൻ്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.