അനിഖ സുരേന്ദ്രന്റെ ഫെബ്രുവരി റിലീസ് ചിത്രമാണ് ഓ മൈ ഡാര്‍ലിംഗ്. പുതുതലമുറയുടെ പ്രണയകഥ പറയുന്ന സിനിമ ഫെബ്രുവരി 24ന് തിയേറ്ററുകളില്‍ എത്തും.ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഇപ്പോഴിതാ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മൂന്നാം സ്ഥാനത്ത് ട്രെയിലര്‍ തുടരുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ളൈ, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ന്‍ ഡേവിസ്, ഫുക്രു, ഋതു, സോഹന്‍ സീനുലാല്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.