36-ാം വിവാഹ വാര്‍ഷികം, ഭാര്യയെ ചേര്‍ത്ത് പിടിച്ച് ലാലു അലക്‌സ്

കെ ആര്‍ അനൂപ്
ചൊവ്വ, 11 ജനുവരി 2022 (10:03 IST)
നാല് പതിറ്റാണ്ടോളമായി മലയാളസിനിമ സജീവമാണ് ലാലു അലക്‌സ്.1978-ല്‍ പുറത്തിറങ്ങിയ ഈ ഗാനം മറക്കുമൊ എന്ന പ്രേം നസീര്‍ ചിത്രത്തിലഭിനയിച്ച് കൊണ്ടാണ് വരവറിയിച്ചത്. ഇന്ന് ലാലു അലക്‌സിന്റെ വിവാഹവാര്‍ഷികമാണ്. ബെറ്റിയാണ് ഭാര്യ 1986-ലായിരുന്നു ഇവരുടെ വിവാഹം. ബെന്‍, സെന്‍, സിയ എന്നീ മൂന്ന് മക്കളുടെ അച്ഛനാണ് ലാലു അലക്‌സ്.
 
1980 മുതല്‍ 1990 വരെ വില്ലന്‍ വേഷങ്ങളായിരുന്നു അദ്ദേഹം കൂടുതലും ചെയ്തത്. പിന്നീട് സ്വഭാവ നടനായും അതുകഴിഞ്ഞ് കോമഡിയിലേക്കും ലാലു അലക്‌സ് ട്രാക്ക് മാറ്റി. കോമഡി റോളുകള്‍ അദ്ദേഹത്തെ കൂടുതല്‍ ജനപ്രിയനാക്കി.
 
മോഹന്‍ലാലിനൊപ്പം ബ്രോ ഡാഡി റിലീസിനായി കാത്തിരിക്കുകയാണ് നടന്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article