മികച്ച പ്രതികരണങ്ങളുമായി വിനീത് ശ്രീനിവാസന്റെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് പ്രദര്‍ശനം തുടരുന്നു.അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രത്തിനെ പ്രശംസിച്ച് നടന്‍ ശ്രീകാന്ത് മുരളി.
ശ്രീകാന്ത് മുരളിയുടെ വാക്കുകളിലേക്ക്
'മുകുന്ദനുണ്ണി' കണ്ടു എഡിറ്റിംഗ്, സൗണ്ട്, മ്യൂസിക്, graphics /VFX തുടങ്ങി post പ്രൊഡക്ഷന്റെ മറ്റു സാധ്യതകളെപ്പറ്റിയുമൊക്കെ വ്യക്തതയുള്ള എഴുത്തുകാരന്‍/ സംവിധായകന്റെ കയ്യൊതുക്കം മുഴങ്ങി നിന്നു.
Vineeth Sreenivasan വിനീതിന്റെ acting career ലെ ഏറ്റവും കൃത്യതയുള്ള 'ഗംഭീര performance...'അപകടമുഹൂര്‍ത്തങ്ങളും, അതിന്റെ ഡീറ്റൈലിങ്ങും വൈറല്‍ ആവുന്ന ഇക്കാലത്ത്, ചിരിപ്പിച്ചു മരവിപ്പിയ്ക്കുന്ന
കറുത്ത തമാശകള്‍/സത്യങ്ങള്‍ പറയുന്ന ഈ സിനിമയുണ്ടാക്കാന്‍ മരിച്ചു ചിന്തിച്ച 'കൂട്ടായ്മയ്ക്ക്' അഭിനന്ദനങ്ങള്‍.ഉറപ്പായും, തിയേറ്ററില്‍പ്പോയി കാണേണ്ട ചിത്രം. സുരാജ് വെഞ്ഞാറമൂട് എന്റെ പ്രിയങ്കരനാണ്.
വിനീത് എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ്.അഭിനവ് സുന്ദര്‍ നായിക് ഒരു ദിവസം കൊണ്ട് 3 ലക്ഷത്തോളം പ്രേക്ഷകര്‍ കണ്ട എന്റെ സിനിമയുടെ 'ട്രൈലര്‍' ചെയ്ത മിടുമിടുക്കനാണ്.മനോജ് പൂങ്കുന്നം എന്നെ സംവിധായകനാക്കിയവരില്‍ ഒന്നാമനാണ്.
നന്ദിയും, കടപ്പാടുമുണ്ട്...മലയാള സിനിമയുടെ പുതിയ കാലം വിനീതിനോടും, അദ്ദേഹത്തിന്റെ 'ഉണ്ണികളോടും' കടപ്പെട്ടിരിയ്ക്കുന്നു.