2024ല്‍ റിലീസ്, മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിന് രണ്ടാം ഭാഗം

കെ ആര്‍ അനൂപ്

വ്യാഴം, 17 നവം‌ബര്‍ 2022 (09:12 IST)
മികച്ച പ്രതികരണങ്ങളുമായി വിനീത് ശ്രീനിവാസന്റെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് പ്രദര്‍ശനം തുടരുന്നു.അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകും. വിനീത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
സിനിമയുടെ വിജയത്തില്‍ ആരാധകരോട് നന്ദി പറയാനായി ലൈവില്‍ എത്തിയതായിരുന്നു നടന്‍. രണ്ടാം ഭാഗത്തെ കുറിച്ചുള്ള ഐഡിയ തന്നോട് സംവിധായകന്‍ പങ്കുവെച്ചെന്നും അദ്ദേഹം അത് പറഞ്ഞപ്പോള്‍ തനിക്ക് കൗതുകം തോന്നിയെന്നും നടന്‍ പറഞ്ഞു. ഞങ്ങള്‍ അത് വര്‍ക്ക് ചെയ്യുകയാണ്. 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' രണ്ടാം ഭാഗം 2024ലായിരിക്കും എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
 
നവംബര്‍ 11ന് പ്രദര്‍ശനത്തിനെത്തിയ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് വിജയമായി മാറിക്കഴിഞ്ഞു.ജോയ് മൂവി പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍