വീട്ടില്‍ തമിഴ് സ്‌റ്റൈല്‍ പെണ്ണുകാണല്‍, നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കല്യാണം സെപ്റ്റംബറില്‍

കെ ആര്‍ അനൂപ്
വ്യാഴം, 30 മെയ് 2024 (11:26 IST)
ദിയ കൃഷ്ണ- അശ്വിന്‍ ഗണേഷ് വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. അടുത്തിടെ ഇരുവരും പ്രണയം പ്രഖ്യാപിച്ചതും പ്രൊപ്പോസല്‍ ചെയ്തതും ഒക്കെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. സെപ്റ്റംബറില്‍ ഇരുവരുടെയും വിവാഹം നടക്കും.ഇതിന് മുന്നോടിയായി അശ്വിന്‍ ഗണേഷിന്റെ കുടുംബം കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് എത്തി.പെണ്ണുകാണല്‍ ചടങ്ങും നടന്നു.അശ്വിന്റെ മാതാപിതാക്കളും സഹോദരനും സഹോദര ഭാര്യയും അവരുടെ കുഞ്ഞുമാണ് കൃഷ്ണകുമാറിന്റെ വിട്ടിലേക്ക് വന്നത്.
 
തമിഴ് ആചാര പ്രകാരമാണ് ചടങ്ങുകള്‍ നടന്നത്.താംബൂലവും പഴങ്ങളുമായാണ് അശ്വിന്റെ അമ്മ എത്തിയത്.അഹാന വീട്ടില്‍ ഉണ്ടായിരുന്നില്ല.ദിയയുടെ മറ്റെല്ലാ അംഗങ്ങളും വീട്ടില്‍ ഉണ്ടായിരുന്നു.അഹാന ചെന്നൈയിലാണ്.അഹാനയുടെ താഴെയുള്ള അനുജത്തിയാണ് ദിയ.
 ഇഷാനിയും ഹന്‍സികയും ദിയയുടെ താഴെയുള്ള അനുജത്തിമാര്‍. 
 മകളുടെ വിവാഹം സെപ്റ്റംബറില്‍ നടക്കുമെന്ന് അമ്മ സിന്ധു അറിയിച്ചിരുന്നു. വിവാഹ വസ്ത്രങ്ങള്‍ വാങ്ങാനുള്ള തയ്യാറെടുപ്പുകള്‍ ദിയയും അശ്വിനും തുടങ്ങിക്കഴിഞ്ഞു.തിരുവനന്തപുരത്തെ ഡിസൈനര്‍ ആണ് രണ്ടാള്‍ക്കുള്ള വിവാഹ വസ്ത്രങ്ങള്‍ തയ്യാറാക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണ് അശ്വിന്‍. ടെക് മേഖലയിലാണ് ജോലി ചെയ്യുന്നത്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കി വില്പന നടത്തുന്ന ജോലിയാണ് അശ്വിന്റെ അമ്മ ചെയ്യുന്നത്.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article