എട്ടിന്റെ പണി കിട്ടി മക്കളെ... അവർ എന്നെയും ചതിച്ചു,നിങ്ങളും ആ കെണിയില്‍ വീഴരുത്, മുന്നറിയിപ്പുമായി ജഗപതി ബാബു

കെ ആര്‍ അനൂപ്
വ്യാഴം, 30 മെയ് 2024 (11:18 IST)
Jagapathi Babu
പുലിമുരുകൻ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് ഇടയിലും സുപരിചിതനായി മാറിയ നടനാണ് ജഗപതി ബാബു. കരിയറിന്റെ തുടക്കത്തിൽ തന്നെ നിരവധി ഹിറ്റ് ചിത്രങ്ങൾ ഭാഗമായിരുന്ന താരം പിന്നീട് സിനിമയിൽ നിന്നും വിട്ടു നിന്നു. പിന്നീട് ലെജൻഡ് എന്ന ചിത്രത്തിലൂടെയാണ് വമ്പൻ തിരിച്ചുവരവ് നടത്തിയത്. ഇപ്പോഴിതാ താൻ വഞ്ചിക്കപ്പെട്ടീവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ടുള്ള വിഷയത്തെക്കുറിച്ചാണ് താരം തുറന്നു പറയുന്നത്.
 
ഇൻസ്റ്റഗ്രാം സ്റ്റോറിലൂടെയാണ് ജഗപതി ബാബുവിന്റെ തുറന്നുപറച്ചൽ. ഒരു റിയൽ എസ്റ്റേറ്റ് പരസ്യത്തിൽ അഭിനയിച്ച തന്നെ ആ കമ്പനി ചതിച്ചു എന്നാണ് അദ്ദേഹം പറയുന്നത്.
 
 "അടുത്തിടെയായി റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകള്‍ കൂടുതലായി നടക്കുന്നുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കി. അടുത്തിടെ ഞാൻ ഒരു റിയല്‍ എസ്റ്റേറ്റ് പരസ്യത്തില്‍ അഭിനയിച്ചു. അവർ എന്നെയും ചതിച്ചു. അവർ ആരാണെന്ന് ഞാൻ ഉടൻ പറയാം. ഭൂമി ഊ വാങ്ങുമ്പോൾ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA) മാനദണ്ഡങ്ങള്‍ അറിഞ്ഞിരിക്കുക. ആരുടെയും കെണിയില്‍ വീഴരുത്",-ജഗപതി ബാബു പറഞ്ഞു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article