ലോകേഷ് കനകരാജ് സിനിമയായ കൂലിയുടെ ചിത്രീകരണത്തിന് മുന്‍പായി സൂപ്പര്‍ താരം രജനീകാന്ത് ഹിമാലയത്തിലേക്ക് ധ്യാനത്തിനായി പോകുന്നതായി റിപ്പോര്‍ട്ട്. ചിത്രീകരണം നടന്നുകൊണ്ടിരുന്ന വേട്ടയ്യന്‍ ഷൂട്ടിംഗ് അവസാനിച്ചതോടെയാണ് രജനീകാന്ത് ഹിമാലയത്തിലേക്ക് പോകുനത്. നേരത്തെ ജയിലര്‍ റിലീസ് സമയത്തും രജനി ഹിമാലയ യാത്ര നടത്തിയിരുന്നു.