കോളിവുഡ് സൂപ്പർ താരങ്ങളാൽ സമ്പന്നമാണ്. രജനികാന്ത് ,കമല്‍ഹാസന്‍, വിജയ്, അജിത്ത് കുമാര്‍, വിക്രം തുടങ്ങിയ താരങ്ങൾ മുൻനിരയിൽ തന്നെ ഇപ്പോഴും തുടരുന്നു. വലിയ ഓപ്പണിങ് സമ്മാനിക്കുന്ന ഈ സൂപ്പർതാരങ്ങളിൽ ഒന്നാമൻ ആര് എന്ന ചോദ്യം അല്പം ബുദ്ധിമുട്ടുള്ളതാണ്. കമൽഹാസന്റെ വിക്രം, വിജയ്‌യുടെ ലിയോ, രജനീകാന്തിന്റെ ജയിലർ, അജിത്തിന്റെ തുനിവ് തുടങ്ങിയ ചിത്രങ്ങൾ കോളിവുഡിന് വൻ വിജയങ്ങളാണ് സമ്മാനിച്ചത്. നടന്മാരുടെ താരപദവി ഉയർത്താനും സിനിമയുടെ വിജയങ്ങൾ കാരണമായി. ഇപ്പോഴിതാ ജനപ്രീതിയിൽ മുൻനിരയിലുള്ള താരങ്ങളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.