പവൻ കല്യാണിന്റെ ഭാര്യയാകാനില്ല,വക്കീൽ സാബിൽ നിന്നും ശ്രുതി ഹാസൻ പിന്മാറി

Webdunia
വെള്ളി, 10 ഏപ്രില്‍ 2020 (15:02 IST)
പവൻ കല്യാൺ നായകനായൊരുങ്ങുന്ന വക്കീൽ സാബ് എന്ന ചിത്രത്തിൽ നിന്നും നടി ശ്രുതി ഹാസൻ പിന്മാറുയതായി റിപ്പോർട്ട്. ബോളിവുഡ് ചിത്രമായ പിങ്കിന്റെ തെലുഗ് റിമേക്കായ ചിത്രത്തിൽ പവൻ കല്യാണിന്റെ ഭാര്യയുടെ റോളിലേക്കാണ് ശ്രുതിയെ സമീപിച്ചിരുന്നത്. എന്നാൽ റിമേക്കിൽ അഭിനയിക്കില്ല എന്ന നിലപാടാണ് ശ്രുതി സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
 
അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് പിങ്ക് ഇന്ത്യ മൊത്തം ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. ചിത്രത്തിന്റെ തമിഴ് റിമേക്കായ നേർകൊണ്ട പാർവൈയും സൂപ്പർ ഹിറ്റായിരുന്നു. അജിത് നായകാനായെത്തിയ ചിത്രത്തിൽ വിദ്യാബാലനായിരുന്നു അജിത്തിന്റെ ഭാര്യയായി വേഷമിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article