കൊവിഡ് 19: വൻതുകകൾ സംഭാവന നൽകി തെലുഗു സൂപ്പർതാരങ്ങൾ

അഭിറാം മനോഹർ

വെള്ളി, 27 മാര്‍ച്ച് 2020 (08:15 IST)
കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്കായി വൻതുകകൾ സംഭാവന നൽകി തെലുഗ് സൂപ്പർതാരങ്ങൾ.തെലുങ്ക് സിനിമയിലെ സൂപ്പർതാരമായ മഹേഷ് ബാബു ഒരു കോടി രൂപയാണ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങൾക്ക് നൽകിയത്.സര്‍ക്കാരിന്‍റെയും ആരോഗ്യ പ്രവര്‍ത്തകരുടേയും നിര്‍ദേശങ്ങള കര്‍ശനമായി പാലിക്കണമെന്നും മഹേഷ് ബാബു അഭ്യർത്ഥിച്ചു. ലോക്ക്ഡൗൺ കാലത്ത് പൂർണമായും സർക്കാരിനെ അനുസരിക്കണമെന്നും കൊറോണയെ നമ്മൾ അതിജീവിക്കുമെന്നും മഹേഷ് ബാബു ട്വിറ്ററിൽ കുറിച്ചു.
 
 
ബാഹുബലിയിലൂടെ ഇന്ത്യയൊട്ടുക്ക് ശ്രദ്ധേയനായ പ്രഭാസും ഒരു കോടി രൂപ സംഭാവന ചെയ്‌തിട്ടുണ്ട്. രണ്ട് കോടി രൂപയാണ് മറ്റൊരു സൂപ്പർ താരമയ പവൻ കല്യാൺ പ്രതിരോധപ്രവർത്തനങ്ങൾക്കായി സർക്കാരിന് കൈമാറിയത്. നേരത്തെ മെഗാതരമായ ചിരഞ്ജീവിയും ഒരു കോടി രൂപ ധനസഹായം നൽകിയിരുന്നു.ഇവരെ കൂടാതെ മറ്റൊരു സിനിമാതാരമായ പ്രകാശ് രാജ് ദിവസ വേതനക്കാരായ പതിനൊന്ന് പേരെ സ്വന്തം ഫാം ഹൌസില്‍ അഭയം നല്‍കിയിരുന്നു. ഇവർക്കായി തന്റെ വരുമാനത്തിന്റെ ഒരു പങ്ക് അദ്ദേഹം നീക്കിവെക്കുകയും ചെയ്‌തിരുന്നു. ഇതിനെ അഭിനന്ദിച്ച് മഹേഷ് ബാബുവടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍