ആക്ഷൻ ത്രില്ലർ അല്ല റൊമാൻറിക് പടം, സംവിധായകനായി എസ് എൻ സ്വാമി

കെ ആര്‍ അനൂപ്
വെള്ളി, 7 ഏപ്രില്‍ 2023 (14:55 IST)
സിബിഐ സിനിമകളുടെ രചിയിതാവ് എസ് എൻ സ്വാമി സംവിധായകനാകുന്നു. വിഷുദിനത്തിൽ ആണ് പ്രഖ്യാപനം ഉണ്ടാവുക. പൂജ ചടങ്ങുകളോടെ കൊച്ചിയിൽ സിനിമയ്ക്ക് തുടക്കമാകും എന്നാണ് വിവരം.
 
ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയുമായി അല്ല എസ് എൻ സ്വാമി എത്തുന്നത്.റൊമാൻറിക് ചിത്രമായിരിക്കും ഇതെന്നാണ് കേൾക്കുന്നത്. ധ്യാൻ ശ്രീനിവാസനാകും നായകൻ.
 
സ്വാമി തന്നെയാണ് രചനയും നിർവഹിച്ചിരിക്കുന്നത്. തമിഴ്‌നാടാണ് പ്രധാന ലൊക്കേഷനുകളിൽ ഒന്ന്. സഹ സംവിധായകനായി മകൻ ശിവ്‌റാമും സ്വാമിയുടെ കൂടെ ഉണ്ടാകും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article