ആ രേഖാചിത്രം നോക്കി പോലീസ് ആളെ പിടിച്ചു,എന്തെങ്കിലും സംശയമുണ്ടോ എന്ന് സേതു ശിവാനന്ദന്‍

കെ ആര്‍ അനൂപ്

വ്യാഴം, 6 ഏപ്രില്‍ 2023 (09:05 IST)
പത്തൊമ്പതാം നൂറ്റാണ്ട് ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട് സേതു ശിവാനന്ദന്. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിജു വില്‍സന്റെ രൂപം സംവിധായകന്റെ മനസ്സില്‍ നേരത്തെ ഉണ്ടായിരുന്നു.വിനയന്റെ ഉള്ളിലെ കഥാപാത്രത്തെ കുറിച്ചുള്ള ആശയം സേതു ശിവാനന്ദന്‍ വരച്ചെടുക്കുകയായിരുന്നു. അതുപോലെ സേതു ശിവാനന്ദന്‍ എന്ന കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റിന്റെ ഭാവനയില്‍ വിരിഞ്ഞ മോഹന്‍ലാലിന്റെ പുതിയ രൂപവും ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ഫോറന്‍സിക് എന്ന സിനിമയില്‍ ഒരു ചെറിയ കഥാപാത്രത്തെ സേതു അവതരിപ്പിച്ചിരുന്നു. സിനിമയില്‍ പോലീസിന് വരച്ചു കൊടുത്ത രേഖാചിത്രത്തെ ഇന്നത്തെ സാഹചര്യത്തില്‍ ഓര്‍ത്തു പോകുകയാണ് അദ്ദേഹം.
 
'എന്നോട് പറഞ്ഞ പണി കൃത്യമായി ഞാന്‍ ചെയ്യ്തു കൊടുത്തു... ആ രേഖാചിത്രം നോക്കി പോലീസ് ആളെ പിടിക്കുകയും ചെയ്യ്തു.. എന്തെങ്കിലും സംശയമുണ്ടോ??'-സേതു ശിവാനന്ദന്‍ കുറിച്ചു.
സുരേഷ് ഗോപിയുടെ 251-ാമത്തെ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.കഥാപാത്രത്തെ കുറിച്ചുള്ള മനസ്സിലെ ആശയം സേതു ശിവാനന്ദന്‍ വരച്ചെടുക്കുകയായിരുന്നു.എസ്‌കെഡി കണ്ണന്‍ ആണ് ആ ചിത്രംവെച്ച് പോസ്റ്റര്‍ രൂപകല്‍പന ചെയ്തത്. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍