Suresh Gopi: ക്ലീന്‍ ഷേവ് ചെയ്ത് സുരേഷ് ഗോപി; വീണ്ടും ദേശീയ അവാര്‍ഡിന് വേണ്ടിയുള്ള ഒരുക്കമോ?

വ്യാഴം, 30 മാര്‍ച്ച് 2023 (11:28 IST)
Suresh Gopi: സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് കളിയാട്ടത്തിലെ കണ്ണന്‍ പെരുമലയന്‍. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം 1997 ലാണ് റിലീസ് ചെയ്തത്. ഈ സിനിമയിലെ പ്രകടനത്തിനു സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ഇപ്പോള്‍ ഇതാ കളിയാട്ടത്തിലെ കണ്ണന്‍ പെരുമലയന്‍ ലുക്കില്‍ സുരേഷ് ഗോപി വീണ്ടും എത്തുന്നു. 
 
ക്ലീന്‍ ഷേവ് ചെയ്തുള്ള സുരേഷ് ഗോപിയുടെ മേക്കോവര്‍ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കളിയാട്ടത്തിനു ശേഷം സുരേഷ് ഗോപിയും ജയരാജും ഒന്നിക്കുന്ന 'ഒരു പെരുങ്കളിയാട്ടം' എന്ന ചിത്രത്തിന് വേണ്ടിയാണ് സുരേഷ് ഗോപിയുടെ മേക്കോവര്‍. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. വീണ്ടും ഒരു ദേശീയ അവാര്‍ഡിന് വേണ്ടിയാണോ സുരേഷ് ഗോപി-ജയരാജ് കോംബോ ഒന്നിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. 
 


തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ഒരു പെരുങ്കളിയാട്ടവും ഒരുങ്ങുന്നത്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, അനശ്വര രാജന്‍ തുടങ്ങിയവര്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍