സിനിമ പ്രേമികളെ ആവേശത്തിലാക്കി സുരേഷ് ഗോപിയുടെ 'ഒരു പെരുങ്കളിയാട്ടം' ഒരുങ്ങുകയാണ്. നടന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ജയരാജ് ചിത്രം കളിയാട്ടത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയിലാണ്. 26 വര്‍ഷത്തിനുശേഷം ഒന്നിക്കുമ്പോള്‍ പുതിയ സിനിമ കളിയാട്ടവുമായി യാതൊരു ബന്ധവും ഇല്ലെന്ന് സംവിധായകന്‍ പറഞ്ഞു.
ഷൈന്‍ ടോം ചാക്കോ, അനശ്വര രാജന്‍, കന്നഡ താരം ബി.എസ്. അവിനാഷ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.