'വെള്ളാനകളുടെ നാട്', 'തേന്‍മാവിന്‍ കൊമ്പത്ത്', 'കിലുക്കം', 'ചിത്രം', 'ചന്ദ്രലേഖ' എന്നിങ്ങനെ തന്റെ എല്ലാ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെയും വിജയത്തിന് 50 ശതമാനം ക്രെഡിറ്റ് മാത്രമേ എടുക്കാനാകൂ എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ബാക്കി അഭിനേതാക്കള്‍ നല്‍കിയ സംഭാവനയാണ്. കുതിരവട്ടം പപ്പു, ഇന്നസെന്റ്, തിലകന്‍, ജഗതി, നെടുമുടി വേണു എന്നിവരുടെ മികച്ച പെര്‍ഫോമേഴ്സ് ഇപ്പോള്‍ ചിത്രത്തിലില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.