രജനീകാന്തിനെ മറികടന്ന് ശിവകാർത്തികേയൻ !

കെ ആര്‍ അനൂപ്
തിങ്കള്‍, 13 ജൂലൈ 2020 (18:14 IST)
കോളിവുഡിലെ സെൻസേഷണൽ നായകന്മാരിൽ ഒരാളാണ് ശിവകാർത്തികേയൻ. ഒരു തമിഴ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി കരിയർ ആരംഭിച്ച നടൻ പിന്നീട് അവതാരകനായി മാറി. ചെറിയ വേഷങ്ങളിൽ നിന്ന് ഒരു മാസ് ഹീറോ ലെവലിലേക്ക് വളർന്ന ശിവകാർത്തികേയൻ പുതിയൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്.
 
ട്വിറ്ററിൽ 6 ദശലക്ഷം ഫോളോവേഴ്‌സിനെ നേടിക്കൊണ്ട് രജനീകാന്ത്, വിജയ് സേതുപതി എന്നിവരെ മറികടന്ന് അദ്ദേഹം മറ്റൊരു വലിയ നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. 
 
കോളിവുഡ് നായകന്മാരിൽ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളത് ധനുഷിനാണ്. അദ്ദേഹത്തിന് 9 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. കമൽഹാസന് 7 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ആണ് ഉള്ളത്. 5.7 ദശലക്ഷം ഫോളോവേഴ്‌സുള്ള രജനീകാന്തിനെയും ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള വിജയ് സേതുപതിയെയും ഇപ്പോൾ ശിവകാർത്തികേയൻ മറികടന്നു. 
   
“ട്വിറ്ററിലെ 6 ദശലക്ഷം സുഹൃത്തുക്കൾക്കും നന്ദി, വളരെയധികം സ്നേഹവും പിന്തുണയും നൽകിയതിന് എന്റെ എല്ലാ സഹോദരങ്ങൾക്കും നന്ദി”- ശിവ ശിവകാർത്തികേയൻ ട്വിറ്ററിൽ കുറച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article