രജനികാന്ത് - ലോകേഷ് കനകരാജ് ചിത്രം ഓഗസ്റ്റില്‍, കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങി!

സുബിന്‍ ജോഷി

ശനി, 11 ഏപ്രില്‍ 2020 (18:00 IST)
വിജയ് ചിത്രം മാസ്റ്റര്‍ കഴിഞ്ഞാലുടന്‍ സംവിധായകന്‍ ലോകേഷ് കനകരാജ് പ്രവേശിക്കുന്നത് രജനികാന്ത് ചിത്രത്തിലേക്കാണ്. കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ഈ സിനിമ ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും.
 
രജനികാന്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇമോഷണല്‍ - ആക്ഷന്‍ ത്രില്ലര്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് ലോകേഷ് കനകരാജ്. ഓഗസ്റ്റ് ആദ്യവാരം ചിത്രീകരണം ആരംഭിക്കത്ത രീതിയില്‍ ഈ പ്രൊജക്‍ടിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു.
 
രജനികാന്ത് അഭിനയിച്ചുകൊണ്ടിരുന്ന ‘അണ്ണാത്തെ’ എന്ന സിനിമ അതിന്‍റെ ചിത്രീകരണത്തിന്‍റെ അവസാനഘട്ടത്തിലാണ്. രജനിക്ക് ഇനി കുറച്ച് ദിവസത്തെ ഷൂട്ട് കൂടിയാണ് അതില്‍ ബാക്കിയുള്ളത്. ലോക്‍ഡൌണ്‍ അവസാനിച്ചുകഴിഞ്ഞാല്‍ രജനി അത് വേഗം പൂര്‍ത്തിയാക്കും. അതിന് ശേഷം ലോകേഷ് ചിത്രത്തിന്‍റെ ജോലികളിലേക്കായിരിക്കും രജനി കടക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍