പേട്ട 2 വരുന്നു, സൂചനകള്‍ നല്‍കി കാര്‍ത്തിക് സുബ്ബരാജ് !

ജോര്‍ജി സാം

വ്യാഴം, 18 ജൂണ്‍ 2020 (22:15 IST)
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി പേട്ടയുടെ രണ്ടാം ഭാഗം ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്.
 
“പേട്ട സിനിമ ചെയ്യുമ്പോള്‍ അതിന്‍റെ രണ്ടാം ഭാഗത്തേക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. എന്നാല്‍ പടം റിലീസായിക്കഴിഞ്ഞ് പ്രേക്ഷകരും ആരാധകരും ആ സിനിമയെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍, ആരാധകരുടെ ഭാഗത്തുനിന്ന് രണ്ടാം ഭാഗത്തേപ്പറ്റി ചോദ്യങ്ങള്‍ വന്നപ്പോഴാണ് ഞാനും അതേക്കുറിച്ച് ചിന്തിച്ചത്. പേട്ട 2 ചെയ്യാന്‍ പറ്റിയ ഒരു കഥയുണ്ട് എന്ന് ഇപ്പോള്‍ ഞാന്‍ പറയുന്നില്ല, എന്നാല്‍ ഭാവിയില്‍ അത് സംഭവിക്കാം” - കാര്‍ത്തിക് സുബ്ബരാജ് പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍