'ഒരു കുടുംബചിത്രം', തിരക്കുകളില്‍ നിന്നൊഴിഞ്ഞ് നടന്‍ സെന്തില്‍ കൃഷ്ണ

കെ ആര്‍ അനൂപ്
ശനി, 25 സെപ്‌റ്റംബര്‍ 2021 (10:04 IST)
വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ തിരക്കിലായിരുന്നു നടന്‍ സെന്തില്‍ കൃഷ്ണ. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം.2019 ഓഗസ്റ്റ് 24-നായിരുന്നു കോഴിക്കോട് സ്വദേശിയായ അഖിലയെ സെന്തില്‍ വിവാഹം കഴിച്ചത്. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ ആയിരുന്നു താന്‍ അച്ഛനാകാന്‍ പോകുന്ന വിവരം നടന്‍ അറിയിച്ചത്. ഇപ്പോള്‍ കുഞ്ഞിനൊപ്പം ഒഴിവുകാലം ആഘോഷിക്കുകയാണ് സെന്തില്‍.
ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ സെന്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. മിമിക്രി-ടെലിവിഷന്‍ പരിപാടികളിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്.2016ല്‍ പുറത്തിറങ്ങിയ എല്‍ ബി ഡബ്ല്യു ആണ് ആദ്യചിത്രം.വേദം,ഉത്തരം പറയാതെ, ലെച്ച്മി, വൈറസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളസിനിമയില്‍ തന്റെതായ ഒരു ഇടം ഉറപ്പിക്കുകയായിരുന്നു നടന്‍. സെന്തില്‍ കൃഷ്ണ നായകനായെത്തുന്ന ഉടുമ്പ് റിലീസിന് ഒരുങ്ങുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article