പണ്ട് തിക്കുറുശ്ശി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ രസകരമായ കഥകള്‍ അദ്ദേഹം പറഞ്ഞിരുന്നുവെന്നും എന്നാല്‍ അദ്ദേഹം പോയതോടെ അത് ഇല്ലാതായെന്നും മോഹന്‍ലാല്‍ വിഷമത്തോടെ തന്നോട് പറഞ്ഞിരുന്നുവെന്ന് മുകേഷ്. അതുകൊണ്ടുതന്നെ മുകേഷിന് അറിയാവുന്ന കഥകളെല്ലാം ഡോക്യുമെന്റ് ചെയ്യണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. അതിനാലാണ് താന്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നതെന്നും മുകേഷ് പറയുന്നു.