ഒക്ടോബറില്‍ റിലീസ് ഇല്ല,'ആറാട്ട്' റിലീസിനെക്കുറിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍

കെ ആര്‍ അനൂപ്

ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (17:18 IST)
മോഹന്‍ലാലിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആറാട്ട്.ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമ ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ റിലീസിന് കുറിച്ച് സംവിധായകന്‍ തന്നെ പറയുന്നത് ഇതാണ്. 
 
ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്ത തള്ളിയിരിക്കുകയാണ് ബി ഉണ്ണികൃഷ്ണന്‍. ആറാട്ട് ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്ത തെറ്റാണെന്നും സിനിമയുടെ റിലീസ് തീയതി ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു.
 
അടിപൊളി ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.ഉദയകൃഷ്ണന്‍ തിരക്കഥയൊരുക്കിയ 'ആറാട്ട്' ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാസ് മസാല എന്റര്‍ടെയ്ര്‍ കൂടിയാണ്.ശ്രദ്ധ ശ്രീനാഥ് ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍