ബോക്‌സറായി മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ ചിത്രത്തിനായുള്ള തയ്യാറെടുപ്പ്, പുതിയ ചിത്രവും ഹിറ്റ്

കെ ആര്‍ അനൂപ്

തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (14:13 IST)
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് മോഹന്‍ലാല്‍. നടന്‍ ബോക്‌സിംഗ് താരമായിട്ടാണ് അഭിനയിക്കുന്നത്. ഇതിനായുള്ള പരിശീലനം ലാല്‍ നേരത്തെ തുടങ്ങിയിരുന്നു. ബോക്‌സിംഗ് താരത്തിന്റെ വേഷത്തിലുള്ള മോഹന്‍ലാലിന്റെ പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12ത് മാന്‍ ചിത്രീകരണ തിരക്കിലാണ് മോഹന്‍ലാല്‍. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ബറോസ് ടീമിനൊപ്പം അദ്ദേഹം ചേരും. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയശേഷം ആകും പ്രിയദര്‍ശന്‍ ചിത്രം തുടങ്ങുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍