കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയായിരുന്നു പ്രണവ് മോഹന്‍ലാലിന്റേത്.മണാലിയില്‍ വച്ചാണ് സോളോ ട്രിപ്പ് നടത്തുന്ന ആത്മയാന്‍ ബാക്ക്പാക്കുമായി മലകയറുന്ന മറ്റൊരാളെ മുഖം ശ്രദ്ധിച്ചത്. മറ്റാരും അല്ലായിരുന്നു മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ആയിരുന്നു അത്. ബാക്ക്പാക്കുമായി ഒരു സാധാരണക്കാരനെ പോലെ നടന്നു നീങ്ങുകയായിരുന്നു നടന്‍. ആത്മയാനും സുഹൃത്തുക്കളുമാണ് വീഡിയോ എടുത്തതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും.