ആശുപത്രികളിലെ കിടക്കകളുടെ കുറവ്, ഷൂട്ടിംഗ് സെറ്റിലെ കിടക്കകളും സ്‌ട്രെച്ചറുകളും നല്‍കി പ്രഭാസിന്റെ 'രാധേ ശ്യാം' ടീം !

കെ ആര്‍ അനൂപ്
ബുധന്‍, 12 മെയ് 2021 (09:05 IST)
ദിനംപ്രതി കോവിഡ് കേസുകള്‍ കൂടിവരുകയാണ്. ഈ വിഷമ കാലഘട്ടത്തിലും പ്രതീക്ഷയേകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. രാജമൗലിയുടെ 'ആര്‍ ആര്‍ ആര്‍' ടീമിന് പിന്നാലെ കോവിഡിനെതിരെ പോരാടാന്‍ ഞങ്ങളാല്‍ കഴിയുന്ന സഹായം എത്തിച്ചിരിക്കുകയാണ് പ്രഭാസിന്റെ രാധേ ശ്യാം ടീമും. 
 
തെലുങ്കാനയിലെ ആശുപത്രികളില്‍ കിടക്കകളുടെ കുറവ് രാധേ ശ്യാം അണിയറ പ്രവര്‍ത്തകരുടെയും ശ്രദ്ധയില്‍പ്പെട്ടു.സിനിമയുടെ ഷൂട്ടിങ്ങിനു ഉപയോഗിച്ച കിടക്കകള്‍ ആശുപത്രികളിലേക്ക് എത്തിച്ച് മാതൃകയായിരിക്കുകയാണ് അവര്‍. നേരത്തെ ഷൂട്ടിംഗിന്റെ ഭാഗമായി കിടക്കകള്‍, സ്‌ട്രെച്ചറുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു വലിയ സെറ്റ് ഒരുക്കിയിരുന്നു. ഇവയെല്ലാം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ടീം എത്തിച്ചു നല്‍കി.
 
അതേസമയം രാധേ ശ്യാം അവസാന ഷെഡ്യൂള്‍ ഇനിയും ബാക്കി ഉണ്ടെന്നാണ് വിവരം. കോവിഡ് രണ്ടാം തരംഗത്തെ ഷൂട്ടിംഗ് തുടര്‍ന്ന് നിര്‍ത്തിവെച്ചുവെന്നാണ് അറിയാന്‍ കഴിയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article