പ്രഭുദേവ വീണ്ടും വിവാഹിതനാകുന്നു, വധു സഹോദരിയുടെ പുത്രി?

Webdunia
ശനി, 14 നവം‌ബര്‍ 2020 (08:27 IST)
നടനും സംവിധായകനും നൃത്ത സംവിധാകനുമായ പ്രഭുദേവ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രഭുദേവയുടെ ആദ്യ വിവാഹവും പ്രണയവും വിവാഹമോചനവുമെല്ലാം നേരത്തെ ഗോസിപ്പ് കോളങ്ങളിൽ വാർത്തയായിരുന്നു.
 
റംലത്തായിരുന്നു പ്രഭുദേവയുടെ ആദ്യഭാര്യ. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളുണ്ട്. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുമായി പ്രണയത്തിലായതോടെ റംലത്തിൽ നിന്ന് പ്രഭുദേവ വിവാഹമോചനം നേടി. എന്നാൽ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല.ഇപ്പോഴിത പ്രഭുദേവ വീണ്ടും വിവാഹം ചെയ്യാൻ പോകുന്നുവെന്ന വാർത്തകളാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
 
സഹോദരിയുടെ മകളുമായി താരം പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ ഈ വാർത്തകൾക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ബോളിവുഡിലെ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് പ്രഭുദേവ ഇപ്പോൾ. രാധേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൽമാൻ ഖാൻ ആണ് നായകൻ. കൂടാതെ പ്രഭുദേവ കേന്ദ്രകഥാപാത്രത്തിലെത്തുന്ന അഞ്ചോളം ചിത്രങ്ങൾ അണിയറയിലുമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article