ഒരേ ഒരു നായകൻ, കോശി വെറും വില്ലൻ മാത്രം, അയ്യപ്പനും കോശിയും തെലുങ്കിലെത്തുമ്പോൾ

Webdunia
ശനി, 14 നവം‌ബര്‍ 2020 (08:16 IST)
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റിമേക്ക് ചെയ്യുമ്പോൾ തിരക്കഥയിൽ പൂർണമായ മാറ്റം വേണമെന്ന് തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാൺ. പടം തെലുങ്കിലെത്തുമ്പോൾ ചിത്രത്തിന്റെ ക്ലൈമാക്‌സ് അടക്കം പൊളിച്ചെഴുതണമെന്നാണ് പവന്റെ നിർദേശം.
 
തെലുങ്ക് റിമേക്കിൽ കേന്ദ്രകഥാപാത്രമായ അയ്യപ്പൻ നായരുടെ വേഷമാകും പവൻ ചെയ്യുക. തുല്യപ്രാധാന്യമുള്ള മറ്റേ കഥാപാത്രത്തിന് തെലുങ്കുവിലെത്തുമ്പോൾ പ്രാധാന്യം കുറയും. രണ്ട് നായകന്മാർ എന്നതിൽ നിന്നും മാറി പവൻ മാത്രമായിരിക്കും തെലുങ്കിൽ നായകൻ,
 
സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത അയ്യപ്പനും കോശിയും മലയാളത്തിൽ ഏരെ ശ്ർഅദ്ധ നെടിയ ചിത്രമാണ്.  ഹിന്ദി അടക്കം പല ഭാഷകളിലേക്കും ചിത്രത്തിന്റെ റീമേക്ക് അവകാശം വിറ്റു പോയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article