വിവാഹിതയായ സ്ത്രീയുമായി അവിഹിതം; സഹോദരന്റെ വിധവയായ ഭാര്യയെ വിവാഹം കഴിക്കണമെന്ന് പഞ്ചായത്തിന്റെ ശിക്ഷ; ഒടുവില്‍ ലവ് കുമാര്‍ കടുംകൈ ചെയ്തു

ശ്രീനു എസ്

വെള്ളി, 6 നവം‌ബര്‍ 2020 (12:57 IST)
വിവാഹിതയായ ഒരു സ്ത്രീയുമായി അവിഹിതം ഉണ്ടെന്ന് ആരോപിച്ച് ഖാപ് പഞ്ചായത്ത് യുവാവിനോട് ശിക്ഷയായി സഹോദരന്റെ വിധവയായ ഭാര്യയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഝാര്‍ഖണ്ഡിലെ രാംഗഡിയിലാണ് സംഭവം. റോള ബഗീച്ച സ്വദേശിയായ ലവ് കുമാര്‍(26) ആത്മഹത്യ ചെയ്തത്. യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. 
 
ലവ് കുമാറിന്റെ മരണത്തില്‍ പിതാവ് സുഖ് ലാല്‍ പൊലീസില്‍ പരാതി നല്‍കി. പഞ്ചായത്തിന്റെ തീരുമാനം മകനെ വേദനിപ്പിച്ചെന്നും അതിനാലാണ് ആത്മഹത്യ ചെയ്തതെന്നും പരാതിയില്‍ പറയുന്നു. അന്വേഷണം നടക്കുകയാണെന്ന് ഗോല പൊലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍