ബാബു ആന്റണിയുടെ ഇടി പടം,മയക്കുമരുന്ന് മാഫിയയുടെ കഥ,പവര്‍ സ്റ്റാര്‍ ട്രെയിലര്‍ വരുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 22 ജൂണ്‍ 2022 (11:19 IST)
കേരളത്തിലും കര്‍ണാടകയിലും ആയി നടക്കുന്ന മയക്കുമരുന്ന് മാഫിയയുടെ കഥയാണ് പവര്‍ സ്റ്റാര്‍ എന്ന ഒമര്‍ ലുലു ചിത്രം പറയുന്നത്. ബാബു ആന്റണി കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയുടെ ട്രെയിലര്‍ ജൂലൈ 8ന് രാത്രി 8 മണിക്ക് പുറത്തിറങ്ങും.
 
ട്രെയിലറിന് ദൈര്‍ഘ്യം: 2:18 മിനിറ്റ് ഉണ്ടാകുമെന്നും സംവിധായകന്‍ അറിയിച്ചു.
 
റിയാസ് ഖാന്‍, അബു സലിം, ബാബു രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ എത്തുന്ന ചിത്രത്തില്‍ നായികമാര്‍ ഇല്ല. ഡെന്നിസ് ജോസഫ് ഒരിടവേളക്ക് ശേഷം തിരക്കഥ രചിക്കുന്ന ഈ ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നും താരങ്ങള്‍ അഭിനയിക്കാന്‍ എത്തുന്നുണ്ട്. ബാബു ആന്റണിയുടെ ഇടി കാണാനായി ആരാധകരും കാത്തിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article