ഇനി സിനിമ നിര്‍മ്മാണം മാത്രമല്ല വിതരണ രംഗത്തേക്കും കടന്ന് എന്‍.എം ബാദുഷ,പ്രിയദര്‍ശന്‍, എബ്രിഡ് ഷൈന്‍ എന്നിവരുടെ പേരിടാത്ത ചിത്രങ്ങളും ആ കൂട്ടത്തില്‍, പുതിയ റിലീസുകള്‍

കെ ആര്‍ അനൂപ്
ബുധന്‍, 22 ജൂണ്‍ 2022 (11:16 IST)
ചലച്ചിത്ര നിര്‍മാണത്തിനു പുറമേ വിതരണ രംഗത്തേക്കും കടക്കുകയാണെന്ന് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷ.മലയാളികള്‍ക്കായി മാറ്റിനി എന്ന് പേരിട്ടിരിക്കുന്ന പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം ഈയടുത്ത് നിര്‍മ്മാതാക്കളായ ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പുതിയ റിലീസ് ചിത്രങ്ങളും വരാനിരിക്കുന്ന സിനിമകളും ഏതൊക്കെയെന്ന് അവര്‍ വെളിപ്പെടുത്തി. പ്രിയദര്‍ശന്‍, എബ്രിഡ് ഷൈന്‍ എന്നിവരുടെ പേരിടാത്ത ചിത്രങ്ങളും ആ കൂട്ടത്തില്‍ ഉണ്ട്.
 
ബാദുഷയുടെ വാക്കുകളിലേക്ക്
 
പുതിയ ചുവടുവയ്പ്പ്.. സിനിമയെന്നത് കേവലം വിനോദത്തിനപ്പുറം കലാപരമായ മേന്മയും 
സര്‍ഗപരമായ ലാവണ്യവും ലക്ഷ്യമിടുന്നുണ്ട്. വാണിജ്യ സാധ്യതകളും കലാമേന്മയും ഒരു പോലെ ഇഴചേരുന്ന ഒരു പിടി സിനിമകളുടെ ഭാഗമാവുക എന്നതാണ് 
ബാദുഷാ സിനിമാസും, പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷനും ലക്ഷ്യമിടുന്നത്.
 ബാദുഷാ സിനിമാസ്, പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍ എന്നീ പേരുകളില്‍ ഇപ്പോഴിതാ ഞങ്ങള്‍ ചലച്ചിത്ര നിര്‍മാണത്തിനു പുറമേ വിതരണ രംഗത്തേക്കും കടക്കുകയാണ്..
എല്ലാവരും കൂടെയുണ്ടാകണം.
കൂടുതല്‍ നല്ല സിനിമകളെയും പുതിയ ചിന്തകളെയും പ്രാത്സാഹിപ്പിക്കാം..
 
നന്ദി.

അനുബന്ധ വാര്‍ത്തകള്‍

Next Article