മമ്മൂക്ക വേണ്ട ലാലേട്ടന്‍ മതി ! സിനിമ ചെയ്യുന്നത് മോഹന്‍ലാലിനൊപ്പം, പഴയ ആഗ്രഹം വേണ്ടെന്ന് വെച്ച് ഒമര്‍ ലുലു

കെ ആര്‍ അനൂപ്

ശനി, 18 ജൂണ്‍ 2022 (10:10 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവിധായകനാണ് ഒമര്‍ ലുലു. ഈയടുത്ത് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. പണ്ടൊക്കെ മമ്മൂട്ടിയെയായിരുന്നു ഇഷ്ടമെന്നും അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് ഇപ്പോള്‍ ഇല്ലെന്നും സംവിധായകന്‍ പറയുന്നു. 
 
മമ്മൂക്ക നല്ല ഹാര്‍ഡ് വര്‍ക്കിങാണെന്നും അദ്ദേഹത്തെ വെച്ച് സിനിമ എടുക്കണമെന്ന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നുവെന്ന് ഒമര്‍ പറയുന്നു.ഇനി ഇപ്പോള്‍ ചെയ്യണമെന്നില്ല. ഇനി ലാലേട്ടനെ വെച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്ന ആഗ്രഹം പോയി. ഓരോ ടൈമിലും ഓരോ ഇഷ്ടമുണ്ടല്ലോ. പണ്ട് മമ്മൂക്കയെ ആയിരുന്നു ഇഷ്ടമെന്നും ഒരു അഭിമുഖത്തിനിടെ സംവിധായകന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍