കാല്‍ ഇടറിയപ്പോ, ബാബു ആന്റണിക്ക് ഒരു നല്ല വേഷം കൊടുത്ത് പോലും ആരും സപ്പോര്‍ട്ട് ചെയ്തില്ല: ഒമര്‍ ലുലു

കെ ആര്‍ അനൂപ്

ചൊവ്വ, 31 മെയ് 2022 (17:05 IST)
ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ ബാബു ആന്റണി വീണ്ടും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കഴിഞ്ഞദിവസം താരത്തിന്റെ സിനിമയിലെ ലുക്ക് സംവിധായകന്‍ ഒമര്‍ ലുലു പുറത്തുവിട്ടിരുന്നു.28 വര്‍ഷം മുന്‍പേയുള്ള ബാബു ചേട്ടന്റെ പഴയ ലുക്ക് തിരിക്കെ കൊണ്ട് വന്നത് കേവലം ഒരു വിഗ്ഗിലൂടെ മാത്രം കാര്യമായിട്ട് മെയ്ക്കപ്പ് പോലും ചെയ്യ്തട്ടില്ലെന്നാണ് ഒമര്‍ പറയുന്നു.
 
ഒമര്‍ലുലുവിന്റെ വാക്കുകള്‍ 
 
ഇന്നലെ ബാബു ചേട്ടന്റെ ലുക്ക് നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് ഒരുപാട് മെസ്സേയ്ജ് വന്നിരുന്നു സന്തോഷം.പക്ഷേ നിങ്ങള്‍ മനസ്സിലാക്കിയിരിക്കുക മലയാളത്തില്‍ പുതിയ ട്രെന്റ് കൊണ്ട് വന്ന,28 വര്‍ഷം മുന്‍പേയുള്ള ബാബു ചേട്ടന്റെ പഴയ ലുക്ക് തിരിക്കെ കൊണ്ട് വന്നത് കേവലം ഒരു വിഗ്ഗിലൂടെ മാത്രം കാര്യമായിട്ട് മെയ്ക്കപ്പ് പോലും ചെയ്യ്തട്ടില്ല.
 
നായകന്റെ കയ്യില്‍ നിന്നും ഇടി കിട്ടിയും, കൂടെ നിന്നും ചെറിയ വേഷങ്ങള്‍ ചെയ്ത് വിലനില്‍ നിന്ന് ആക്ഷന്‍ ഹീറോ ആയി കയറി വന്നപ്പോള്‍ മലയാള സിനിമയില്‍ പുതിയ ഫോര്‍മാറ്റ് വന്നൂ.പിന്നീട് എവിടയോ ഒന്ന് കാല് ഇടറിയപ്പോ ബാബു ചേട്ടന് ഒരു നല്ല വേഷം കൊടുത്ത് പോലും ആരും സപ്പോര്‍ട്ട് ചെയ്തില്ല.ചുരുക്കി പറഞ്ഞാ പുറത്തെ 'നന്മമരങ്ങളുടെ ഷോ' മാത്രമാണ് മലയാള സിനിമ ഒന്ന് കാല് ഇടറിയാല്‍ മലയാള സിനിമയില്‍ നല്ല ഒരു വിഗ്ഗ് പോലും കിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍