പവർ കാട്ടാൻ ബാബു ആൻറണി, വരുന്നു ആക്ഷൻ ചിത്രം, 'പവർ സ്റ്റാർ' ചിത്രീകരണം തുടങ്ങുന്നു

കെ ആര്‍ അനൂപ്

വെള്ളി, 25 മാര്‍ച്ച് 2022 (11:49 IST)
ആക്ഷൻ സൂപ്പർസ്റ്റാർ ബാബു ആൻറണി വീണ്ടും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് പവർ സ്റ്റാർ. ചിത്രീകരണം ഒടുവിൽ ആരംഭിക്കുന്നു.ചിത്രീകരണം ഫെബ്രുവരിയിൽ തുടങ്ങാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. പിന്നെ അത് മാർച്ചിലേക്ക് മാറ്റിയിരുന്നു. ഈ മാസം 31 ന് തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ ഒമർലുലു അറിയിച്ചു.
 
മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബാബു ആൻറണിക്ക് പരിക്കുപറ്റിയിരുന്നു. ട്രീന്റ്‌മെന്റ് മുഴുവൻ കഴിഞ്ഞ് ഏപ്രിൽ പകുതിയോടെ ഷൂട്ട് തുടങ്ങാം എന്ന് തീരുമാനിക്കുകയായിരുന്നു അണിയറപ്രവർത്തകർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍