പവർസ്റ്റാർ പുനീത്കുമാറിന് ലഭിച്ച സ്നേഹവും പദവിയും മറ്റ് ഏത് അവാർഡിനേക്കാളും വലുതാണെന്ന് സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. കന്നഡ സിനിമയ്ക്കും സംഗീതരംഗത്തിനും പുനീത് നൽകിയ മഹത്തായ സേവനം കണക്കിലെടുത്ത് മരണനന്തര ബഹുമതിയായി പത്മശ്രീ അവാർഡ് നൽകണമെന്ന് സിദ്ധരാമയ്യ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടു.