കന്നഡയിലെ ഇതിഹാസ നടനായിരുന്നു രാജ്‌കുമാറിന്റെ മകനായ പുനീത് രാജ്‌കുമാർ ബാലതാരമായിട്ടായിരുന്നു വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. മുതിർന്ന ശേഷം അപ്പു എന്ന പേരിൽ മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് അപ്പു എന്ന പേരിലാണ് ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്.
കന്നഡയിൽ തുടരെ വിജയചിത്രങ്ങളോടെ തെന്നിന്ത്യയിലെ തന്നെ ഏറ്റവും മൂല്യമേറിയ നായകനടനെന്ന നിലയിൽ കുതിക്കുന്നതിനിടെയാണ് പുനീതിന്റെ അകാലവിയോഗം. അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), , ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിവയാണ് പുനീത് രാജ്‍കുമാറിന്റെ ഹിറ്റ് ചിത്രങ്ങള്‍.