നടി ചികിത്സ തേടി, സാക്ഷിമൊഴികളും ലഭിച്ചു: ബലാത്സംഗക്കേസിൽ സിദ്ദിഖിനെതിരെ കൂടുതൽ തെളിവുകൾ

അഭിറാം മനോഹർ
ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (09:13 IST)
നടന്‍ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസില്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിന്. സിദ്ദിഖിനെതിരെ സാക്ഷിമൊഴികള്‍ അടക്കം ലഭിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം നടി ചികിത്സ തേടിയതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചു. മാനസിക സംഘര്‍ഷത്തിനും യുവതി ചികിത്സിച്ചതായി തെളിവുകളുണ്ട്.
 
ഹോട്ടലില്‍ സിദ്ദിഖ് താമസിച്ചതിന്റെ തെളിവുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു. മാസ്‌കോട്ട് ഹോട്ടലിലെ രേഖകള്‍ ഇതിന് തെളിവാണ്. സിദ്ദിഖിനെതിരെ ഗുരുതരമായ ആരോപണമാണ് യുവനടി ഉന്നയിച്ചത്. കടുത്ത ലൈംഗികാതിക്രമമാണ് സിദ്ദിഖില്‍ നിന്നും നേരിട്ടതെന്നും ക്രിമിനലാണ് സിദ്ദിഖ് എന്നും പുറമെ കാണുന്നതല്ല സിദ്ദിഖിന്റെ മുഖമെന്നും നടി പറഞ്ഞിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article