പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ എന്ന സിനിമയുടെ തിരക്കിലായിരുന്നു നേരത്തെ പാര്‍വതി തിരുവോത്ത്. മലയാളികളുടെ പ്രിയതാരത്തിന്റെ ഇപ്പോള്‍ മോളിവുഡില്‍ കാണാനില്ല.
കോഴിക്കോട് സ്വദേശിയായ പാര്‍വതി 7 ഏപ്രില്‍ 1988നാണ് ജനിച്ചത്. 35 വയസ്സുണ്ട് താരത്തിന്.പി വിനോദ്കുമാറും, ടി.കെ. ഉഷകുമാരിയും ആണ് പാര്‍വതിയുടെ അച്ഛനും അമ്മയും. കരുണാകരന്‍ എന്നാണ് സഹോദരന്റെ പേര്.
തിരുവനന്തപുരം സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ നടി പന്ത്രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ കിരണ്‍ ടിവിയില്‍ അവതാരകയായിരുന്നു.2006 ല്‍ പുറത്തിറങ്ങിയ 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.
നോട്ട്ബുക്ക്,സിറ്റി ഓഫ് ഗോഡ്,മരിയാന്‍,ബാംഗ്ലൂര്‍ ഡെയ്‌സ്,എന്ന് നിന്റെ മൊയ്തീന്‍,ചാര്‍ലി,ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളിലൂടെ പുതിയ ഉയരങ്ങളിലേക്ക് നടി എത്തി.