ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം,'പല്ലൊട്ടി 90's കിഡ്‌സ്' വരുന്നു

കെ ആര്‍ അനൂപ്
വെള്ളി, 20 ജനുവരി 2023 (12:03 IST)
ഉണ്ണി, കൃഷ്ണൻ എന്നീ രണ്ട് ആൺകുട്ടികളുടെ സ്‌നേഹത്തിന്റെയും സൗഹൃദത്തെയും കഥപറയുന്ന ചിത്രം 90 കളിൽ ജനിച്ച ഓരോ കുട്ടികളുടെയും ബാല്യകാല ഓർമ്മകളെ തൊട്ടുണർത്തുന്നു. സൈജു കുറുപ്പിനെ കൂടാതെ ചില പ്രമുഖ താരങ്ങളും അണിനിരക്കും. വേനലവധിക്ക് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് സാജിദ് യാഹിയ.
 
'മലയാളത്തിന്റെ മാസ്റ്റർ ക്രഫ്റ്റ്മാൻ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം 'പല്ലൊട്ടി 90's കിഡ്‌സ്' മധുരം നിറച്ച ഓർമ്മകളുമായി ഈ വേനലവധിക്ക് നിങ്ങളുടെ മുന്നിലെത്തുന്നു. മലയാള സിനിമയെ ലോക സിനിമയുടെ മുന്നിലവതരിപ്പിച്ച മലയാളികളുടെ സ്വന്തം L J P തിയറ്ററുകളിൽ എത്തിക്കുന്ന 'പല്ലൊട്ടി 90's കിഡ്‌സ്'ൽ അർജുൻ അശോകൻ, ബാലു വർഗീസ്, സൈജു കുറുപ്പ്, സുധി കോപ്പ എന്നിവരും കൂടി എത്തുമ്പോൾ മധുരം അൽപ്പം കൂടും..'-സാജിദ് യാഹിയ കുറിച്ചു.
 
നിരൂപക പ്രശംസ നേടിയ 'പല്ലൊട്ടി' എന്ന ഹ്രസ്വചിത്രത്തെ അടിസ്ഥാനമാക്കിയാണ് ഇതിൻറെ കഥയൊരുക്കിയിരിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിരിക്കുന്നത്.തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദീപക് വാസനാണ്. 'ജാതിക്ക തോട്ടം' ഫെയിം ഗാനരചയിതാവ് സുഹൈൽ കോയയാണ് ഈ ചിത്രത്തിലും ഗാനങ്ങൾ രചിക്കുന്നത്.പ്രകാശ് അലക്‌സ് സംഗീതമൊരുക്കുന്നു.  
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article