കനിഹ സിനിമയിലെത്തി 20 വര്‍ഷങ്ങള്‍ പിന്നിട്ടു.പഴശ്ശിരാജയില്‍ തുടങ്ങിയതാണ് മമ്മൂട്ടി കനിഹ കൂട്ടുകെട്ട്.'ദ്രോണ', 'കോബ്ര', 'ബാബൂട്ടിയുടെ നാമത്തില്‍', 'അബ്രഹാമിന്റെ സന്തതികള്‍', 'മാമാങ്കം' പിന്നിട്ട് സിബിഐ അഞ്ചാം ഭാഗം വരെ നീളുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങള്‍.
'പഴശ്ശിരാജ എന്ന ചിത്രത്തിലെ ഈ ക്ലിക്കുകള്‍ വളരെ പ്രത്യേകതയുള്ളതാണ്. ലൈറ്റിംഗ്, ടോണ്‍, എന്നിവ ഇഷ്ടമാണ്.
മേക്കപ്പ് പിരീഡ് ലുക്ക് ഇല്ല.
ഓരോ ഫ്രെയിമും ലൈവ് പെയിന്റിംഗ് പോലെ തോന്നി.
ഒരു പീരിയഡ് ബയോപിക് സിനിമയില്‍ അഭിനയിക്കുക എന്ന എന്റെ സ്വപ്നം.. ഈ സിനിമയിലൂടെ ഞാന്‍ ജീവിച്ചു. സംവിധായകന്‍ ഹരിഹരന്‍ സാറിന് ഒരായിരം നന്ദി.ഞങ്ങളുടെ ഛായാഗ്രാഹകന്‍ മനോജ് സാര്‍ ആണ് ക്ലിക്ക് ചെയ്തത്'- കനിഹ പഴശ്ശിരാജയിലെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
2002 ല്‍ ഫൈവ് സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ച നടി 2009ല്‍ പുറത്തിറങ്ങിയ പഴശ്ശിരാജയില്‍ മമ്മൂട്ടിയുടെ നായികയായി. ടെലിവിഷന്‍ അവതാരിക കൂടിയായിരുന്നു കനിഹ.തമിഴില്‍ ജെനീലീയ, ശ്രിയ ശരണ്‍, സധ എന്നീ താരങ്ങള്‍ക്ക് ശബ്ദം നല്‍കിയും കനിഹ പേരെടുത്തു.