ആ പേരിട്ടത് ഞാന്‍ തന്നെ; വെളിപ്പെടുത്തി മമ്മൂട്ടി

വ്യാഴം, 19 ജനുവരി 2023 (11:06 IST)
തന്റെ നിര്‍മാണ കമ്പനിക്ക് 'മമ്മൂട്ടി കമ്പനി' എന്ന പേര് നല്‍കിയത് താന്‍ തന്നെയാണെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. പലതരം പേരുകള്‍ ആലോചിച്ചു പോയെന്നും ഒടുവില്‍ മമ്മൂട്ടി കമ്പനി എന്ന പേര് തീരുമാനിക്കുകയായിരുന്നെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി വെളിപ്പെടുത്തി. 
 
' പലതരം പേരുകള്‍ ആലോചിച്ചു. പേര് ഉപയോഗിക്കേണ്ട എന്ന അഭിപ്രായം ഉണ്ടായിരുന്നു. പിന്നീട് അതിലേക്ക് എത്തി. പേര് അത്ര മോശം ഒന്നും അല്ലല്ലോ. ഞാന്‍ തന്നെയാണ് ആ പേരിട്ടത്,' മമ്മൂട്ടി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍