അപർണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാർഥി, അനിഷ്ടം പ്രകടിപ്പിച്ച് നടി, പിന്നാലെ മാപ്പ്

ബുധന്‍, 18 ജനുവരി 2023 (18:51 IST)
നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറി ലോ കോളേജ് വിദ്യാർഥി. ലോ കോളേജ് യൂണിയൻ്റെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. താരത്തിൻ്റെ കയ്യിൽ ബലമായി പിടിച്ച വിദ്യാർഥിയോട് അപർണ അനിഷ്ടം പ്രകടിപ്പിക്കുന്നതും രോഷം അടക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.
 
ലോ കോളേജ് യൂണിയൻ ഉദ്ഘാടനത്തിനൊപ്പം തങ്കം സിനിമയുടെ പ്രമോഷൻ പരിപാടികൾക്കും കൂടിയാണ് അപർണ കോളേജിലെത്തിയത്. നടൻ വിനീത് ശ്രീനിവാസൻ, സംഗീത സംവിധായകരായ ബിജിപാൽ, മറ്റ് അണിയറപ്രവർത്തകർ എന്നിവരും നടിക്കൊപ്പം ഉണ്ടായിരുന്നു. അപർണയ്ക്ക് പൂവ് നൽകാനായി വേദിയിലെത്തിയ വിദ്യാർഥി നടിയുടെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയുമായിരുന്നു. അപർണ അനിഷ്ടം പ്രകടിപ്പിക്കുകയും എന്താടോ ഇത് ലോ കോളേജ് അല്ലെ എന്ന് ചോദിക്കുന്നുമുണ്ട്. തുടർന്ന് സംഘാടകരിൽ ഒരാളായ വിദ്യാർഥി അപർണയോട് മാപ്പ് ചോദിക്കുകയും ചെയ്തു.
 
അതേസമയം മറ്റൊന്നും ഉദ്ദേശിച്ചുള്ള പ്രവർത്തിയായിരുന്നില്ല തൻ്റേതെന്നും ഫാൻ ആയതുകൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണെന്നും യുവാവ് പിന്നീട് പറയുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണിപ്പോൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍