'ധൂമം' ചിത്രീകരണം പൂര്‍ത്തിയാക്കി ഫഹദ് ഫാസില്‍

കെ ആര്‍ അനൂപ്

വെള്ളി, 13 ജനുവരി 2023 (10:10 IST)
കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന 'ധൂമം' പ്രഖ്യാപനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ഫഹദ് ഫാസില്‍ അപര്‍ണ ബാലമുരളിഎന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പവന്‍ കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ഒരു അപ്‌ഡേറ്റ് പുറത്തുവന്നു.
 
'ധൂമം' ചിത്രീകരണം പൂര്‍ത്തിയാക്കി ഫഹദ് ഫാസില്‍.റോഷന്‍ മാത്യുവും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ 9നാണ് ചിത്രീകരണം ആരംഭിച്ചത്.
 
മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളായി സിനിമ റിലീസ് ചെയ്യും.
 
പ്രീത ജയരാമന്‍ ഛായാഗ്രാഹണവും പൂര്‍ണചന്ദ്ര തേജസ്വി സംഗീതവും ഒരുക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍