കെജിഎഫ് നിര്‍മ്മാതാക്കളുടെ 'ധൂമം',അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

വ്യാഴം, 3 നവം‌ബര്‍ 2022 (12:28 IST)
കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന 'ധൂമം' പ്രഖ്യാപനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ഫഹദ് ഫാസില്‍ അപര്‍ണ ബാലമുരളിഎന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പവന്‍ കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ഒരു അപ്‌ഡേറ്റ് പുറത്തുവന്നു.
 
'ധൂമം' എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി നിര്‍മ്മാതാവ് ഷിബു ജി സുശീലനും ടീമിനൊപ്പം ചേര്‍ന്നതാണ് പുതിയ വാര്‍ത്ത. 
 
'സൂപ്പര്‍ഹിറ്റ് 'കാന്തരയ്ക്ക്' ശേഷം HOMBALE FILMS ന്റെ പുതിയ പാന്‍ ഇന്ത്യന്‍ സിനിമ 'ധൂമം'ബാംഗ്ലൂരില്‍ ആരംഭിച്ചു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി ഞാനും ഈ സിനിമയുടെ ഭാഗമാകുന്നു. എനിക്ക് ഈ അവസരം തന്ന എല്ലാവര്‍ക്കും നന്ദി'-ഷിബു ജി സുശീലന്‍ കുറിച്ചു.
 
മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളായി സിനിമ റിലീസ് ചെയ്യും.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍