നല്ലൊരു സിനിമയുമായാണ് വരുന്നതെന്ന ആത്മവിശ്വാസം എനിക്കുണ്ട്:കെ ആർ കൃഷ്ണകുമാർ

കെ ആര്‍ അനൂപ്

വ്യാഴം, 3 നവം‌ബര്‍ 2022 (11:07 IST)
ജീത്തു ജോസഫ്-ആസിഫ് അലി ടീമിൻറെ കൂമൻ റിലീസ് നാളെ. നവംബർ നാല് ചിത്രം തിയേറ്ററുകളിൽ എത്തും. ട്വൽത്ത് മാൻ തിരക്കഥാകൃത്ത് കെ ആർ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്. സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത്.
 
കെ.ആർ.കൃഷ്ണകുമാറിന്റെ വാക്കുകൾ 
 
12th മാന് ശേഷം ഞാൻ കഥയും തിരക്കഥയുമെഴുതി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫലി ചിത്രം ''കൂമൻ' നാളെ (നവംബർ 4, വെള്ളിയാഴ്ച) തിയേറ്ററുകളിൽ എത്തുകയാണ്. നല്ല ഒരു സിനിമയുമായാണ് ഞങ്ങൾ വരുന്നതെന്ന ആത്മവിശ്വാസം എനിക്കുണ്ട്. ബാക്കി നിങ്ങൾ പ്രേക്ഷകരുടെ തീരുമാനമാണ്. സിനിമ എല്ലാവരും തിയേറ്ററിൽ തന്നെ കാണുമല്ലോ. സ്‌നേഹപൂർവ്വം കെ.ആർ.കൃഷ്ണകുമാർ
 
കേരള തമിഴ്‌നാട് അതിർത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ത്രില്ലർ ഗണത്തിൽപ്പെട്ട സിനിമയാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍