തിയേറ്ററുകളില്‍ ഏറ്റുമുട്ടാന്‍ നിവിനും ആസിഫും, താരങ്ങളുടെ ചിത്രങ്ങള്‍ ഒരുമിച്ച് തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്

ചൊവ്വ, 1 നവം‌ബര്‍ 2022 (12:23 IST)
തിയേറ്ററുകളില്‍ പരസ്പരം ഏറ്റുമുട്ടാന്‍ നിവിന്‍ പോളിയും ആസിഫ് അലിയും. നവംബര്‍ നാലിന് രണ്ട് താരങ്ങളുടെയും സിനിമകള്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. 
 
ജീത്തു ജോസഫ്-ആസിഫ് അലി ടീമിന്റെ കൂമന്‍ റിലീസിനെ ഇനി 3 നാള്‍ കൂടി. നവംബര്‍ നാല് ചിത്രം തിയേറ്ററുകളില്‍ എത്തും. കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്.
നിവിന്‍ പോളി നായകനായി എത്തുന്ന 'സാറ്റര്‍ഡേ നൈറ്റ്' റിലീസിന് 3 നാളുകള്‍ കൂടി. ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റോടെയാണ് സിനിമ സെന്‍സര്‍ ചെയ്തിരിക്കുന്നത്.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പന്ത്രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഫ്രണ്ട്ഷിപ്പിന്റെ കഥ പറയുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നിവിന്‍ പോളിയും അഭിനേതാക്കളും. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍