മലയാളത്തിലെ യുവ താരനിര ഒന്നിക്കുന്നു, ആസിഫിന്റെ 'കൂമന്‍' അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

ബുധന്‍, 26 ഒക്‌ടോബര്‍ 2022 (09:55 IST)
ജീത്തു ജോസഫ്-ആസിഫ് അലി ടീമിന്റെ കൂമന്‍ റിലീസിന് ഒരുങ്ങുന്നു. വൈകാതെ തന്നെ ആ പ്രഖ്യാപനം എത്തും. സിനിമയെക്കുറിച്ച് ഒരു ആദ്യ സൂചന നല്‍കിക്കൊണ്ട് കഴിഞ്ഞദിവസം പുറത്തുവന്ന ടീസര്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ട്രെയിലര്‍ പിന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 
ദിലീപ്, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, നിവിന്‍പോളി, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, അനുശ്രീ, ശിവദ, നമിത, അനുസിത്താര തുടങ്ങിയവര്‍ ചേര്‍ന്ന് വൈകുന്നേരം അഞ്ചുമണിക്ക് ട്രെയിലര്‍ പുറത്തിറക്കും.
 
സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയായെന്ന് തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാര്‍ നേരത്തെ അറിയിച്ചിരുന്നു.
ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്. 
ഫെബ്രുവരി അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിച്ച സിനിമ വൈകാതെതന്നെ പ്രദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍